Sinopsis
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Episodios
-
ഇന്നത്തെ വാർത്ത: സിഡ്നിയിൽ ഭീകര വിരുദ്ധ റെയ്ഡ്; രണ്ടുപേർ അറസ്റ്റിൽ
20/11/2026 Duración: 04min2026 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഓസ്ട്രേലിയയിൽ നിന്ന് കേരളത്തിലേക്ക് ഒരു റോഡ് ട്രിപ്പ്; ജോലി രാജിവെച്ച് രാജ്യങ്ങൾ താണ്ടിയ മലയാളി ദമ്പതികൾ
20/11/2026 Duración: 16minഓസ്ട്രേലിയയിൽ നിന്ന് സ്വന്തം കാറിൽ കേരളത്തിലേക്ക് യാത്ര നടത്തിയിരിക്കുകയാണ് പെർത്തിൽ നിന്നുള്ള അഞ്ജനയും ഭർത്താവ് ഡിൻസനും. മൂന്നുമാസത്തോളം നീണ്ട യാത്രയ്ക്കായി ജോലി ഉപേക്ഷിച്ചാണ് ഇരുവരും യാത്രക്കൊരുങ്ങിയത്. പതിനായിരത്തിലേറെ കിലോമീറ്ററുകൾ പിന്നിട്ട് ഇരുവരും സുരക്ഷിതരായി, ഇന്ത്യയിലെത്തിയിരിക്കുകയാണ്. നേപ്പാൾ പ്രളയത്തിൽ തകർന്ന റോഡുകളും അതിർത്തി നിയമങ്ങളും യാത്രയെ ബാധിച്ചു.ഇരുവരുടേയും യാത്രാ വിശേഷങ്ങൾ കേൾക്കാം...മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് അഞ്ച് വർഷത്തെ ഉയർന്ന നിലയിൽ; സമ്പദ് വ്യവസ്ഥ തകർന്നെന്ന് പ്രതിപക്ഷം
19/11/2026 Duración: 06min2026 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
വിലക്കയറ്റം മുതൽ ബുർഖ നിരോധനം വരെ; വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ, വിക്ടോറിയൻ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്
19/11/2026 Duración: 08minവിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് 2026 നവംബർ 28 ശനിയാഴ്ച നടക്കാനിരിക്കയാണ്. പ്രമുഖ പാർട്ടികളെല്ലാം അവരുടെ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചു കഴിഞ്ഞു. സുപ്രധാന വിഷയങ്ങളിലെ നയങ്ങൾ അറിയാൻ താൽപര്യമുണ്ടോ? വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും അറിയാം മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: പേരൻറ് വിസ നിർത്തലാക്കുമെന്ന് വൺ നേഷൻറെ പ്രഖ്യാപനം; അഭയാർത്ഥി വിസകളും വെട്ടിക്കുറയ്ക്കും
18/11/2026 Duración: 05min2026 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
What does Kumanjayi mean? Understanding Sorry Business - ആരാണ് 'കുമൻജായി'? ആദിമവർഗ്ഗ സമൂഹങ്ങളുടെ ദുഃഖാചരണമായ 'സോറി ബിസിനസ്' എന്താണെന്ന് അറിയാം
18/11/2026 Duración: 12minWhen someone dies, families and communities may have cultural practices and responsibilities around mourning. For many Aboriginal and Torres Strait Islander people, this is known as Sorry Business. There is no single way to observe Sorry Business. Practices differ between communities, families and language groups. Learn about what Sorry Business can involve, what the term “Kumanjayi” means in some Central Australian communities, and how you can show care when someone is grieving. - ഓസ്‌ട്രേലിയയിലെ ആദിമ വർഗ-ടോറസ് സ്ട്രെയിറ്റ് ദ്വീപ് വാസികളുടെ മരണവുമായി ബന്ധപ്പെട്ട ദുഃഖാചരണ രീതികൾ പൊതുവെ 'സോറി ബിസിനസ്' എന്നാണ് അറിയപ്പെടുന്നത്. സോറി ബിസിനസിൻറെ ആചാരങ്ങളും അനുഷ്ടാനങ്ങളും എന്താണെന്നും 'കുമൻജായി' എന്ന പദത്തിന്റെ അർത്ഥം എന്താണെന്നും വിശദമായി കേൾക്കാം, ഓസട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...#sbsaudiopodcast - #sbsaudiopodcast
-
ഇന്നത്തെ വാർത്ത: ഉയർന്ന പണപ്പെരുപ്പം സാധാരണ നിലയായി അംഗീകരിക്കരുത്; മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഗവർണർ
17/11/2026 Duración: 05min2026 നവംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
പുരുഷന്മാർ മാത്രം കൂടിയിരുന്ന് കേരളത്തിൻറെ ഭാവി ചർച്ച ചെയ്താൽ പൂർണ്ണതയുണ്ടാകില്ല; മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ അനവസരത്തിലുള്ളതെന്നും മന്ത്രി ബിന്ദു കൃഷ്ണ
17/11/2026 Duración: 20minഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ കേരള തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്.ബി.എസ് മലയാളത്തോട് സംസാരിക്കുന്നു. തന്റെ വകുപ്പുകളിലെ പ്രവർത്തനങ്ങളും, കേരള സർക്കാരും കോൺഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്ക് നീക്കം; സാങ്കേതികത്തകരാറിൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
16/11/2026 Duración: 04min2026 നവംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഓഫറുകൾക്കായി കാത്തിരിക്കുകയാണോ? Black Friday, Cyber Monday ഷോപ്പിംഗുകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
16/11/2026 Duración: 05minഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കുറവ് പരസ്യങ്ങൾക്കും വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്കുമെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയായ ACCC. Black Friday, Cyber Monday ദിവസങ്ങളിൽ വിലക്കുറവ് പ്രതീക്ഷിച്ച് ഷോപ്പിങ്ങിനായി ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായറിയാം...#sbsaudiopodcast
-
ഓസ്ട്രേലിയ പോയവാരം: നിർമാണച്ചെലവ് ഉയർന്നു; ഭവന നിർമാണത്തിൽ ഇടിവ്; ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലേറെ പേർക്ക്
14/11/2026 Duración: 10minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: സ്വാൻസ് ഫുട്ബോൾ താരങ്ങൾക്കെതിരായ ലൈംഗീക പരാതി; ക്രിമിനൽ കേസെടുക്കേണ്ടെന്ന് വിക്ടോറിയൻ പൊലീസ്
13/11/2026 Duración: 05min2026 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
വീട്ടിലൊരു നായയെ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ വളർത്തുനായയെ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
13/11/2026 Duración: 18minഓസ്ട്രേലിയയിൽ വളർത്തുനായ്ക്കളെ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴും നമ്മൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ വിഷയമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. സിഡ്നിയിൽ വെറ്ററിനറി ഡോക്ടറായ ഷീബ തോമസുമായി SBS മലയാളം പ്രതിനിധി എമി റോയ് സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.#sbsaudiopodcast
-
മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോള തടസം; Outlook, Teams, Copilot എന്നിവ പ്രവർത്തന രഹിതം
12/11/2026 Duración: 04minമൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളിൽ ആഗോളതലത്തിൽ തടസ്സം നേരിടുകയാണ്. ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീമ്സ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകാത്തത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിച്ചു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ശമ്പളം നൽകുന്നതിൽ വീഴ്ച സമ്മതിച്ച് NAB; ജീവനക്കാർക്ക് 169 മില്യൺ ഡോളർ തിരികെ നൽകും
12/11/2026 Duración: 05min2026 നവംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഓരോ മാസവും നഷ്ടമാകുന്നത് ആയിരക്കണക്കിന് ജോലികൾ; ഓസ്‌ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്കോ?
12/11/2026 Duración: 08minഓസ്‌ട്രേലിയയിലെ വിവിധ കമ്പനികളിൽ ആയിരക്കണക്കിന് തൊഴിലുകളാണ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയും ഉപഭോക്താക്കളുടെ മാറുന്ന താൽപര്യങ്ങളും സാമ്പത്തിക സമ്മർദങ്ങളും തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുന്നു? ഉയരുന്ന തൊഴിലില്ലായ്മയും പലിശനിരക്കും ഓസ്‌ട്രേലിയയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ? രാജ്യത്തെ തൊഴിൽ വിപണിയിലെ മാറ്റങ്ങളെയും, വരാനിരിക്കുന്ന വെല്ലുവിളികളെയും കുറിച്ച് വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയൻ വിപണിയിൽ വീടുകൾ കെട്ടിക്കിടക്കുന്നു; അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 25% കൂടുതൽ
11/11/2026 Duración: 05min2026 നവംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
നീന്തൽ, സൈക്ലിംഗ്, ഓട്ടം; മനക്കരുത്തോടെ അയൺമാൻ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ മലയാളി
11/11/2026 Duración: 12minശാരീരികക്ഷമതയ്ക്കൊപ്പം മനക്കരുത്തും ഇച്ഛാശക്തിയും പരീക്ഷിക്കുന്ന അയൺമാൻ ഓസ്‌ട്രേലിയ ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ മലയാളിയായ ഷിയാസ് ചോലമുഖത്ത്. എന്താണ് അയൺമാൻ ചാമ്പ്യൻഷിപ്പ്? ഈ നേട്ടത്തിലേക്കുള്ള യാത്രയിൽ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയായിരുന്നു? മത്സരത്തിനിടയിലെ അനുഭവങ്ങളും വെല്ലുവിളികളും അയൺമാനിലേക്കുള്ള തന്റെ യാത്രയും എസ്‌ബിഎസ് മലയാളവുമായി പങ്കുവെക്കുകയാണ് ഷിയാസ്.കേൾക്കാം വിശദമായി...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ക്വാണ്ടസ് 850 ജോലികൾ വെട്ടിക്കുറയ്ക്കും; നിരവധി ജോലികൾ ഇന്ത്യയിലേക്ക് മാറ്റാനും തീരുമാനം
10/11/2026 Duración: 04min2026 നവംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: മെൽബണിൽ ഡെലിവറി ഡ്രൈവർ കുത്തേറ്റ് കൊല്ലപ്പെട്ടു; 51-കാരൻ അറസ്റ്റിൽ
09/11/2026 Duración: 03min2026 നവംബർ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast