Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഇസ്രായേൽ വംശജരായ രോഗികളെ കൊല്ലുമെന്ന് അവകാശപ്പെട്ട നഴ്സിനെതിരെ കേസ്; അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
26/02/2025 Duración: 05min25 ഫെബ്രുവരി 26 ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Finding affordable and inclusive after-school activities - സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ എന്ത് ചെയ്യും? ചെലവ് കുറഞ്ഞ പാഠ്യേതര പരിപാടികൾ കണ്ടെത്താവുന്നത് ഇങ്ങനെ
26/02/2025 Duración: 09minAfter-school activities offer children and teenagers many benefits, but the costs can quickly add up. Fortunately, Australia has many affordable and inclusive options, you just need to know where to look. - കലാകായിക വിനോദങ്ങൾ ഉൾപ്പെടെയുള്ള പാഠ്യേതര പ്ലൃത്തികൾക്ക് ഓസ്‌ട്രേലിയയിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്. എന്നാൽ ഇതിനുള്ള ചിലവ് കൂടുതലാണെന്നാണ് ഒട്ടേറെ പേരുടെ അഭിപ്രായം. ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ പാഠ്യേതര കലാകായിക വിനോദങ്ങൾ തിരഞ്ഞെടുക്കാം എന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
Community Announcement: മെൽബണിൽ സാന്തോം മൾട്ടി കൾച്ചറൽ ഫ്യൂഷൻ മാർച്ച് 1ന്
26/02/2025 Duración: 03minമാർച്ച് ഒന്നാം തിയ്യതി മെൽബണിലെ സാന്തോം കൾച്ചറൽ സെൻറർ സംഘടിപ്പിക്കുന്ന മൾട്ടി കൾച്ചറൽ ഫ്യൂഷൻറെ വിശേഷങ്ങൾ കേൾക്കാം.
-
'പൊള്ളയായ വാഗ്ദാനങ്ങൾ' : ടെസ്‌ലക്കെതിരെ നിയമനടപടിയുമായി കാറുടമകൾ
25/02/2025 Duración: 04min2025 ഫെബ്രുവരി 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ലേബർ-8.5 ബില്യൺ; ലിബറൽ-9 ബില്യൺ: മെഡികെയർ ആനുകൂല്യങ്ങൾ കൂട്ടാൻ പരസ്പരം മൽസരിച്ച് ഇരുപാർട്ടികളും
24/02/2025 Duración: 04min2025 ഫെബ്രുവരി 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓട്ടിസം സ്ഥിരീകരിക്കുന്നവർക്ക് ഓസ്ട്രേലിയയിൽ എന്തൊക്കെ സഹായങ്ങൾ ലഭിക്കും? വിശദമായി അറിയാം...
24/02/2025 Duración: 16minഎന്താണ് ഓട്ടിസമെന്നും, അത് എങ്ങനെ തിരിച്ചറിയാമെന്നുമെല്ലാം മുൻ എപ്പിസോഡുകളിൽ നമ്മള്‍ പരിശോധിച്ചിരുന്നു. ഒരു കുട്ടിക്കോ, അല്ലെങ്കിൽ മുതിര്‍ന്നവർക്കോ ഓട്ടിസം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ഓസ്‌ട്രേലിയയില്‍ ഏതെല്ലാം തരത്തിലുള്ള സഹായങ്ങളും, തെറാപ്പികളുമാണ് ലഭ്യമാകുന്നത് എന്നറിയാമോ? അക്കാര്യം കൂടി ഈ അഭിമുഖ പരമ്പരയുടെ മൂന്നാം ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കുകയാണ്. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായി ദീജു ശിവദാസ് നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം.
-
ഉൾനാടൻ പ്രദേശങ്ങളിൽ വീട് വില ഉയരുന്നു; കുട്ടികളെ ലക്ഷ്യമിട്ട് ഓൺലൈൻ തീവ്രവാദം: ഓസ്ട്രേലിയ പോയ വാരം
23/02/2025 Duración: 07minഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...
-
ഓസ്‌ട്രേലിയയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ വിലക്കേർപ്പെടുത്തിയത് കുടിയേറ്റക്കാരെ ബാധിക്കുമോ? SBS പരിശോധിക്കുന്നു...
22/02/2025 Duración: 06minഓസ്‌ട്രേലിയയില്‍ വിദേശികള്‍ വീടു വാങ്ങുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‌പ്പെടുത്തിയ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനം, ഇവിടേക്ക് കുടിയേറിയെത്തുന്ന മലയാളികളെ ബാധിക്കുമോ? ഇക്കാര്യമാണ് എസ്ബി എസ് മലയാളം പരിശോധിക്കുന്നത്. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകൾ യോജിപ്പിച്ചില്ല: ഓസ്‌ട്രേലിയൻ സൂപ്പറിന് 27 മില്യൺ ഡോളർ പിഴ
21/02/2025 Duración: 03min2025 ഫെബ്രുവരി 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഹൃദയത്തിൽ മലയാളം: മലയാളം മിഷന്റെ സ്പെഷ്യൽ ജൂറി പരാമർശം നേടി ആലീസ് സ്പ്രിംഗ്സ് മലയാളം സ്കൂൾ
21/02/2025 Duración: 11minമാതൃഭാഷ ദിനത്തോടനുബന്ധിച്ചു മികച്ച മലയാളം മിഷൻ ചാപ്റ്ററിനുള്ള കേരള സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ ആലിസ് സ്പ്രിങ്സ് മലയാളം മിഷൻ. ഈ മലയാളം സ്കൂളിന്റെ പ്രവർത്തകർ അവരുടെ പ്രവർത്തനങ്ങളെ കുറിച് പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്‌ട്രേലിയയിൽ തൊഴിലില്ലയ്മ കൂടി; വിക്ടോറിയയിൽ 3000 ഓളം സർക്കാർ ജോലികൾ വെട്ടികുറയ്ക്കും
20/02/2025 Duración: 03min2025 ഫെബ്രുവരി 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സ്കൂളിൽ പാചകം പഠിക്കണോ? ഹൈസ്കൂൾ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
20/02/2025 Duración: 16minഓസ്‌ട്രേലിയയിൽ ഹൈ സ്കൂളിലേയ്ക്ക് കടക്കുമ്പോൾ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കുറിച്ചും പഠന രീതികളെ കുറിച്ചും പലപ്പോഴും ആശയ കുഴപ്പങ്ങൾ ഉണ്ടാകാം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിലേക്കു കടക്കുമ്പോൾ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് സിഡ്‌നിയിൽ ഹൈസ്കൂൾ അധ്യാപികയായ ഡോക്ടർ വിദ്യ അംബരീഷ് പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....
-
തട്ടമിട്ടതിന്റെ പേരില്‍ രണ്ട് മുസ്ലീം വനിതകളെ ആക്രമിച്ച സ്ത്രീ അറസ്റ്റില്‍; പിടിയിലായത് 31കാരി
19/02/2025 Duración: 04min2025 ഫെബ്രുവരി 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How to access parental leave pay in Australia - ഓസ്‌ട്രേലിയയില്‍ പേരന്റല്‍ ലീവ് ആനൂകൂല്യം ലഭിക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും
19/02/2025 Duración: 11minIn Australia, some parents can receive parental leave payments from the government and their employers. But not everybody is eligible. This article breaks down what’s available, who can claim, and how to access these benefits. - കുഞ്ഞ് ജനിക്കുമ്പോള്‍ മാത്രമല്ല, കുഞ്ഞിനെ ദത്തെടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു പല സാഹചര്യങ്ങളിലും ഓസ്‌ട്രേലിയയില്‍ പേരന്റല്‍ ലീവ് ആനുകൂല്യം ലഭിക്കാം. ആര്‍ക്കൊക്കെ പേരന്റല്‍ ലീവ് ലഭിക്കാമെന്നും, അതിന്റെ മാനദണ്ഡങ്ങളെന്തെല്ലാമെന്നും വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
'ഓസ്‌ട്രേലിയയില്‍ വീട് വാങ്ങാന്‍ വിദേശികള്‍ക്ക് വിലക്ക്': മലയാളി കുടിയേറ്റക്കാരെ ബാധിക്കുമോ? അറിയാം...
19/02/2025 Duración: 06minഓസ്‌ട്രേലിയയില്‍ വിദേശികള്‍ വീടു വാങ്ങുന്നതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‌പ്പെടുത്തിയ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനം, ഇവിടേക്ക് കുടിയേറിയെത്തുന്ന മലയാളികളെ ബാധിക്കുമോ? ഇക്കാര്യമാണ് എസ്ബി എസ് മലയാളം പരിശോധിക്കുന്നത്. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
പലിശ കുറയ്ക്കാൻ വൈകിയത് സർക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷം
18/02/2025 Duración: 03min2025 ഫെബ്രുവരി 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഒടുവില്‍ ആശ്വാസം: ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് കുറച്ചു; നിങ്ങളുടെ ലോണ്‍ തിരിച്ചടവ് എത്ര കുറയും
18/02/2025 Duración: 03minനാലര വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് ആദ്യമായി പലിശ നിരക്ക് കുറച്ചു. പലിശ നിരക്ക് 0.25 ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നാല് പ്രമുഖ ബാങ്കുകളും ഈ കുറവ് പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് വ്യക്തമാക്കി. ഈ വാര്‍ത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പലിശ കുറയ്ക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് ട്രഷറർ; RBA യോഗം തുടരുന്നു
17/02/2025 Duración: 03min2025 ഫെബ്രുവരി 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിൽ വാഴപ്പഴത്തിൻറെ ലഭ്യത കുറയും, വില കൂടും: വില്ലൻ മഴയെന്ന് കൃഷിക്കാർ
17/02/2025 Duración: 14minനോർത്തേൺ ക്വീൻസ്ലാൻറിലുണ്ടായ വെള്ളപ്പൊക്കവും കനത്തമഴയും മൂലം വരും മാസങ്ങളിൽ ഓസ്ട്രേലിയയിൽ വാഴപ്പഴത്തിൻറെ വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. വാഴപ്പഴത്തിൻറെ വിതരണത്തിനും, കൃഷിക്കുമുണ്ടായിരിക്കുന്ന പ്രതിസന്ധികളെ പറ്റി കെയ്ൻസിന് സമീപത്ത് വാഴകൃഷി ചെയ്യുന്ന ബിനു വർഗ്ഗീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പലിശ കുറയുമോ? റിസർവ്വ് ബാങ്ക് തീരുമാനം നാളെ: നിലവിലുള്ള ലോണുകളെ എങ്ങനെ ബാധിക്കാം
17/02/2025 Duración: 11minറിസർവ്വ് ബാങ്ക് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ പല ബാങ്കുകളും ഫിക്സിഡ് നിരക്കിൽ മാറ്റം വരുത്തിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലോൺ ഫിക്സിഡ് നിരക്കിലേക്ക് മാറ്റുന്നതാണോ, RBA പലിശ കുറയ്ക്കുന്നതിനായി കാത്തിരിക്കുന്നതാണോ നല്ലത്? ലോൺ വിപണിയിലെ ഇതുവരെയുള്ള ട്രെൻഡുകൾ വിലയിരുത്തുകയാണ് ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ സീനിയർ മോർട്ട്ഗേജ് ബ്രോക്കറായ ബിജോയ് ഫിലിപ്പ്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.