Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
പട്ടിയുണ്ടോ, ശ്രദ്ധിക്കുക: വളർത്തുനായകൾക്കൊപ്പം ദിവസം മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കണമെന്ന നിയമവുമായി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
07/07/2025 Duración: 03minവളർത്ത് നായ്ക്കൾക്കൊപ്പം ദിവസവും മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കമെന്ന പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി. കരട് നിർദ്ദേശങ്ങളിൽ ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷമാകും ഭേദഗതി നടപ്പിലാക്കുക.
-
ഒരു മാസത്തിൽ 40,000 ഡോളർ: ഓസ്ട്രേലിയൻ വീട് വില വീണ്ടും കൂടുന്നു; പലിശ കുറയുമോയെന്ന് ചൊവ്വാഴ്ചയറിയാം; ഓസ്ട്രേലിയ പോയവാരം...
04/07/2025 Duración: 07minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
“എങ്ങനെ വിശ്വസിച്ച് മക്കളെ ഏൽപ്പിക്കും?” ചൈൽഡ് കെയർ കേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള ആശങ്കയിൽ മാതാപിതാക്കൾ
04/07/2025 Duración: 13minമെൽബണിലെ ചൈൽഡ് കെയർ കേന്ദ്രത്തിലെ ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത അച്ഛനമ്മമാർക്ക് കനത്ത ആശങ്കയാണ് നൽകിയിരിക്കുന്നത്. ഈ ആശങ്കകൾ പങ്കുവയ്ക്കുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്ഷിതാക്കൾ. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ട്രംപിനെ മാതൃകയാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി; ഓസ്ട്രേലിയ ഹരിതോർജ്ജ ശക്തിയാകുമെന്നും അൽബനീസി
04/07/2025 Duración: 04min2025 ജൂലൈ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വവ്വാലിൻറെ കടിയേറ്റ് മാരക വൈറസ് ബാധിച്ചിരുന്നയാൾ മരിച്ചു; ബാധിച്ചത് പേവിഷ ബാധയ്ക്ക് സമാനമായ ലിസ്സവൈറസ്
03/07/2025 Duración: 04min2025 ജൂലൈ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: ചൈൽഡ് കെയറുകൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാൻ തീരുമാനം
03/07/2025 Duración: 09minമെൽബണിൽ നിരവധി കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ചൈൽഡ് കെയർ ജീവനക്കാരനുമേൽ 70ലേറെ കുറ്റകൃത്യങ്ങൾ ചുമത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൈൽഡ് കെയർ കേന്ദ്രങ്ങൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് ഫെഡറൽ സർക്കാരിന്റെയും വിക്ടോറിയൻ സർക്കാരിന്റെയും തീരുമാനം. അതിന്റെ വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്....
-
ക്വാണ്ടാസിനു നേരേ സൈബറാക്രമണം: 60 ലക്ഷം പേരുടെ വിവരങ്ങൾ മോഷണം പോയി
02/07/2025 Duración: 04min.2025 ജൂലൈ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വവ്വാലിന്റെ കടിയേറ്റു: പേവിഷബാധയ്ക്ക് സമാനമായ മാരകവൈറസ് ബാധിച്ച് ഓസ്ട്രേലിയയിൽ ഒരാൾ ചികിത്സയിൽ
02/07/2025 Duración: 05minവവ്വാലുകളിൽ നിന്ന് അപൂർവമായി മാത്രം മനുഷ്യരിലേക്ക് പകരുന്ന മാരകമായ ലിസ്സ വൈറസ് ബാധിച്ച് ഓസ്ട്രേലിയയിൽ ഒരാൾ ചികിത്സയിൽ. പേവിഷയ്ക്ക് സമാനമായ ഈ രോഗത്തിനെതിരെ മുന്നറിയിപ്പ് പാലിക്കണമെന്നും, വവ്വാലുകളെ തൊടാനോ ഇടപെടാനോ പാടില്ലെന്നും ന്യൂ സൌത്ത് വെയിൽസ് ആരോഗ്യവകുപ്പ് മുന്നറിിയിപ്പ് നൽകി. ഈ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
-
'വീടിനുള്ളിലിരിക്കുക': ബോംബ് സൈക്ളോണിന്റെ ആഘാതം തുടരുമെന്ന് മുന്നറിയിപ്പ്
01/07/2025 Duración: 03min2025 ജൂലൈ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How home and contents insurance works in Australia - ഇൻഷ്വറൻസ് വേണം - പ്രളയം വന്നാലും, മോഷണം നടന്നാലും: ഹോം ഇൻഷ്വറൻസ് എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ...
01/07/2025 Duración: 10minHome and contents insurance is a safety net many households expect to rely on during difficult times. But it’s also a financial product that even experts can find challenging to navigate. Whether you own or rent your home, understanding your level of cover, knowing what fine print to look out for, and learning how to manage rising premiums can help you make more informed choices as a consumer. - ഓസ്ട്രേലിയയിൽ ജീവിക്കുമ്പോൾ ഏറ്റവുമധികം അനിവാര്യമായ ഒരു പരിരക്ഷയാണ് ഹോം ആൻറ് കണ്ടൻറ് ഇൻഷ്വറൻസ്. പ്രകൃതി ക്ഷോഭങ്ങളിലും, വീട്ടിനുള്ളിലെ അപകടങ്ങളിലും, ഭവനഭേദനമുണ്ടായാലും എല്ലാം പരിരക്ഷ നൽകുന്ന ഇൻഷ്വറൻസാണ് ഇത്. ഹോം ആൻറ് കണ്ടൻറ് ഇൻഷ്വറൻസ് എടുക്കുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്? അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
NSWൽ 'ബോംബ് സൈക്ലോൺ'; സിഡ്നി ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതാ നിർദ്ദേശം
30/06/2025 Duración: 03min2025 ജൂൺ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വർഷം 4.72 ലക്ഷം ഡോളർ: ഓസ്ട്രേലിയയിൽ ഏറ്റവും വരുമാനം ലഭിക്കുന്ന തൊഴിലുകളറിയാം
30/06/2025 Duración: 04min2022-23 സാമ്പത്തിക വർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ATO പട്ടിക തയ്യാറാക്കിയത്. ആദ്യ ആറ് സ്ഥാനങ്ങളിൽ അഞ്ച് തൊഴിൽ മേഖലകളും ആരോഗ്യ രംഗത്താണ്.
-
ചാറ്റ് ഗ്രൂപ്പായ ടെറർഗ്രാം ഭീകര സംഘടനകളുടെ പട്ടികയിൽ; ബന്ധമുള്ളവർക്ക് 25 വർഷം വരെ തടവ്; ഓസ്ട്രേലിയ പോയവാരം...
28/06/2025 Duración: 07minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
-
പ്രതിരോധ ബജറ്റ് ഉയർത്തണമെന്ന ട്രംപിൻറെ ആവശ്യം ഓസ്ട്രേലിയ വീണ്ടും തള്ളി
27/06/2025 Duración: 04min2025 ജൂൺ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ലോകത്തിൽ ജീവിക്കാൻ ഏറ്റവും നല്ലത് എവിടെ? മൂന്ന് ഓസ്ട്രേലിയൻ നഗരങ്ങൾ മുൻനിരയിൽ
27/06/2025 Duración: 04minലോകത്തിൽ ജീവിക്കാൻ മികച്ച നഗരങ്ങൾ ഏതൊക്കയാണെന്നുള്ള പട്ടികയാണ് പുറത്ത് വന്നത്. ഓസ്ട്രേലിയയിലെ മൂന്ന് തലസ്ഥാന നഗരങ്ങൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
-
ഓസ്ട്രേലിയയില്‍ ശ്വാസകോശ അര്‍ബുദം കണ്ടെത്താന്‍ സൗജന്യ സ്ക്രീനിംഗ് തുടങ്ങുന്നു; പദ്ധതി അടുത്ത ആഴ്ച മുതൽ
26/06/2025 Duración: 04min2025 ജൂൺ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മൊബൈലും, സീറ്റ് ബെൽറ്റും നിരീക്ഷിക്കാൻ കൂടുതല്‍ AI ക്യാമറകള്‍: ജൂലൈ ഒന്ന് മുതല്‍ റോഡ് നിയമങ്ങളില്‍ മാറ്റം
26/06/2025 Duración: 06minഓസ്ട്രേലിയയിൽ റോഡ് നിയമങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പുതിയ മാറ്റങ്ങളാണ് നിലവിൽ വരികയാണ്. ജൂലൈ ഒന്ന് മുതൽ ഓരോ സംസ്ഥാനങ്ങളിലും ടെറിട്ടറകളിലും നടപ്പിലാകുന്ന പുതിയ മാറ്റങ്ങളെ പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
പോരാടി നേടിയ സൗന്ദര്യപ്പട്ടം: മിസ്സിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയൻ ഡോക്ടറുടെ കഥ
26/06/2025 Duración: 08minകേരളത്തിൽ വച്ച് നടന്ന മിസ്സിസ് കേരള മത്സരത്തിൽ വിജയി ആയിരിക്കുകയാണ് സിഡ്നി വോളോങ്കോങ്ങിലെ ഡോക്ടർ ധന്യ സഞ്ജീവ്. അർബുദത്തോട് പൊരുതി ജയിച്ച ശേഷം റാമ്പിലും വിജയിയായ ഡോക്ടർ ധന്യയുടെ കഥ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പലിശ കുറയാൻ സാധ്യതയേറി; പണപ്പെരുപ്പം ഏഴു മാസത്തിനിടയിലെ താഴ്ന്ന നിലയിൽ
25/06/2025 Duración: 03min2025 ജൂൺ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കലാമണ്ഡലത്തിൽ നൃത്തവിദ്യാർത്ഥിയാകുന്ന ആദ്യ ആൺകുട്ടിയായി ഓസ്ട്രേലിയൻ മലയാളി
25/06/2025 Duración: 15minകലാമണ്ഡലത്തിൽ ഭരതനാട്യ പഠനത്തിന് പ്രവേശനം ലഭിച്ച ആദ്യ ആൺകുട്ടിയായി കേരളത്തിന്റെ കലാ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് പെർത്തിലെ ഡാനിയേൽ എൽദോ.കലാമണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി എന്ന നേട്ടവും 11 കാരനായ ഡാനിയേലിന് സ്വന്തം...