Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 61:53:11
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • വീട്ടുവേലക്കാരിയെ 'അടിമപ്പണി' ചെയ്യിച്ചു: മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് 2.30 ലക്ഷം ഡോളര്‍ പിഴയിട്ട് ഓസ്‌ട്രേലിയന്‍ കോടതി

    24/03/2024 Duración: 06min

    ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിയെ അടിമപ്പോലെ പണി ചെയ്യിച്ചു എന്ന കുറ്റത്തിന് ഓസ്‌ട്രേലിയയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്ദീപ് സൂരി സിംഗിന് ഫെഡറല്‍ കോടതി 2.30 ലക്ഷം ഡോളറിലേറെ പിഴശിക്ഷ വിധിച്ചു. ദിവസം ഒമ്പതു ഡോളര്‍ മാത്രം ശമ്പളം നല്‍കി ജോലി ചെയ്യിച്ചു എന്ന് കണ്ടെത്തിയാണ് ഇത്. എന്നാല്‍, ഹൈക്കമ്മീണര്‍ക്കെതിരെ ഇത്തരമൊരു വിധി പറയാന്‍ ഓസ്‌ട്രേലിയന്‍ കോടതിക്ക് അധികാരമില്ല എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം കുതിച്ചുയര്‍ന്നു; ജനസംഖ്യ 2.7 കോടിയോളം: ഭാവിക്ക് നല്ലതല്ലെന്ന് പ്രതിപക്ഷം

    22/03/2024 Duración: 04min

    2024 മാര്‍ച്ച് 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ആദായനികുതി കുറയ്ക്കാന്‍ സാലറി പാക്കേജിംഗ് പ്രയോജനപ്രദമാണോ? അറിയേണ്ടതെല്ലാം

    22/03/2024 Duración: 16min

    ആദായനികുതിയില്‍ ഇളവുകള്‍ ലഭിക്കാനായി ഓസ്‌ട്രേലിയയില്‍ ലഭ്യമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് സാലറി പാക്കേജിംഗ്, അഥവാ സാലറി സാക്രിഫൈസിംഗ്. ഇവ എല്ലാ സാഹചര്യങ്ങളിലും പ്രയോജനപ്രദമാണോ? മെല്‍ബണില്‍ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻഡ് പ്രൊഫഷണൽ സർവീസസിൽ ടാക്സ് ഏജന്റായ ബൈജു മത്തായി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു; കുറഞ്ഞത് 0.4%

    21/03/2024 Duración: 05min

    2024 മാര്‍ച്ച് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയൻ അംബാസഡർ കെവിൻ റഡിനെ അധിക്ഷേപിച്ച് ഡോണൾഡ് ട്രംപ്; റഡിനെ മാറ്റില്ലെന്ന് പ്രധാനമന്ത്രി

    20/03/2024 Duración: 03min

    2024 മാര്‍ച്ച് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ലജ്ജാവതിയില്‍ തളച്ചിടാന്‍ പലരും ശ്രമിക്കാറുണ്ട്; പക്ഷേ, അവിടെ നില്‍ക്കുകയല്ല ഞാന്‍: ജാസി ഗിഫ്റ്റ്‌

    20/03/2024 Duración: 13min

    കോളേജിലെ പരിപാടിക്കിടെ പ്രിന്‍സിപ്പാല്‍ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടതിനു പിന്നാലെ, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഈ പിന്തുണ എത്രത്തോളം സഹായകമായി എന്നും, പാട്ടിന്റെ വഴിയിലെ യാത്രയെക്കുറിച്ചുമെല്ലാം ജാസി ഗിഫ്റ്റ് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേള്‍ക്കാം...

  • 'RBA പ്രതീക്ഷിക്കുന്ന നിരക്കിലേക്ക് പണപ്പെരുപ്പം കുറഞ്ഞിട്ടില്ല'; പലിശ 4.35ൽ തുടരും

    19/03/2024 Duración: 03min

    2024 മാര്‍ച്ച് 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി നിരക്ക് കുറയും; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

    19/03/2024 Duración: 02min

    ഓസ്‌ട്രേലിയയിലെ പലയിടങ്ങളിലും ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കുറയുമെന്ന് വൈദ്യുതി റെഗുലേറ്റർ വ്യക്തമാക്കി. വീടുകളിൽ ഏഴ് ശതമാനം വരെ വൈദ്യുതി നിരക്ക് കുറയാം. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • The importance of understanding cultural diversity among Indigenous peoples - സഹസ്രാബ്ദങ്ങളുടെ തുടര്‍ച്ച, നൂറുകണക്കിന് സംസ്‌കാരങ്ങള്‍: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളിലെ വൈവിധ്യമറിയാം...

    18/03/2024 Duración: 11min

    Understanding the diversity within the First Nations of Australia is crucial when engaging with Aboriginal and Torres Strait Islander peoples and building meaningful relationships. - ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗം, അഥവാ ഓസ്‌ട്രേലിയന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്നു പറയുമ്പോള്‍, അതൊരു ഒറ്റ ജനവിഭാഗമാണ് എന്നാണ് പലരും മനസിലാക്കാറുള്ളത്. എന്നാല്‍, ഒട്ടേറെ വൈവിധ്യങ്ങളാണ് ആദിവമര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലുള്ളത്. ഈ വൈവിധ്യങ്ങളെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ടാക്സി ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും Uberന്റെ നഷ്ടപരിഹാരം; 272 മില്യൺ ഡോളർ നൽകും

    18/03/2024 Duración: 04min

    2024 മാര്‍ച്ച് 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഏജ്ഡ് കെയറിൽ വൻ ശമ്പള വർദ്ധനവ്: ആർക്കൊക്കെ പ്രയോജനപ്പെടുമെന്നറിയാം

    16/03/2024 Duración: 03min

    ഏജ്ഡ് കെയർ രംഗത്ത് 28 ശതമാനം വരെയുള്ള ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി കുടിയേറ്റക്കാരെ ബാധിക്കുന്ന മാറ്റത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഏജ്ഡ് കെയർ ജീവനക്കാർക്ക് 28.5 ശതമാനം വരെ ശമ്പള വർദ്ധനവ്

    15/03/2024 Duración: 03min

    2024 മാര്‍ച്ച് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • പ്രതീക്ഷയോ ആശങ്കയോ കൂടുതല്‍?: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മേഖലയില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് ആവശ്യം

    15/03/2024 Duración: 06min

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർമ്മിത ബുദ്ധി വൻ കുതിപ്പുകളാണ് വിവിധ മേഖലകളിൽ നടത്തുന്നത്. എന്നാൽ ലോകരാജ്യങ്ങൾ ഈ രംഗത്ത് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • വിക്ടോറിയയിലെ ഖനിയിൽ അപകടം; പാറയ്ക്കടിയിൽ കുടുങ്ങി ഒരാൾ മരിച്ചു

    14/03/2024 Duración: 03min

    2024 മാർച്ച് 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • വിമാനത്തിൽ വളർത്തുമൃഗങ്ങളെ അനുവദിക്കുന്നത് യാത്രക്കാരെ എങ്ങനെ ബാധിക്കും? ഓസ്‌ട്രേലിയൻ മലയാളികളുടെ പ്രതികരണങ്ങൾ ഇങ്ങനെ...

    14/03/2024 Duración: 14min

    ഓസ്‌ട്രേലിയയിലെ പ്രാദേശിക വിമാന സർവീസുകളിൽ വളർത്തു നായ്ക്കളേയും വളർത്തു പൂച്ചകളേയും ഒപ്പം ക്യാബിനിൽ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വെർജിൻ വിമാന കമ്പനിയുടെ പദ്ധതിയെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ എസ് ബി എസ് മലയാളം തേടിയിരുന്നു. നിരവധിപ്പേരാണ് ഈ വിഷയത്തിൽ ഫേസ്‌ബുക്കിൽ പ്രതികരണം അറിയിച്ചത്. ഇവരിൽ ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • വിദേശ ബിരുദങ്ങൾക്ക് അംഗീകാരം നൽകുന്ന രീതി മെച്ചപ്പെടുത്തണം; കുടിയേറ്റക്കാരുടെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് നിർദ്ദേശം

    13/03/2024 Duración: 03min

    2024 മാർച്ച് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഒപ്റ്റസ്, ക്വാണ്ടസ്, ടെൽസ്ട്ര..: ഓസ്ട്രേലിയക്കാർക്ക് ഒട്ടും വിശ്വാസമില്ലാത്ത ബ്രാൻഡുകൾ ഇവ…

    13/03/2024 Duración: 04min

    ഓസ്ട്രേലിയക്കാർക്ക് ഏറ്റവും വിശ്വാസമുള്ള ബ്രാൻഡുകളും ഏറ്റവും കുറവ് വിശ്വാസമുള്ള ബ്രാൻഡുകളും ഏതാണ്? വിപണിയെക്കുറിച്ച് പഠിക്കുന്ന റോയ് മോർഗൻ പുറത്ത് വിട്ട പട്ടികയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • സൂപ്പറാന്വേഷന്‍ തുക ഏജ്ഡ് കെയറില്‍ ഉപയോഗിക്കണം; മികച്ച സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം കുറയ്ക്കണമെന്ന് ശുപാര്‍ശ

    12/03/2024 Duración: 04min

    2024 മാര്‍ച്ച് 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഉറങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിക്കും? ഉറക്കക്കുറവിന്റെ കാരണങ്ങളും ഭവിഷ്യത്തുകളും അറിയാം...

    12/03/2024 Duración: 15min

    ലോക ഉറക്ക ദിനമാണ് മാര്‍ച്ച് 15. ഉറങ്ങാനുള്ള ദിവസമല്ല, ഉറക്കത്തിന്റെ പ്രാധാന്യം തിരിച്ചറിയാനുള്ള ദിവസം. ശരിയായി ഉറങ്ങിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നും, എന്താണ് ഉറക്കക്കുറവിന്റെ പരിഹാരമെന്നും എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുകയാണ് സ്ലീപ്പ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ ഡോ. വിനോദ് അയ്യപ്പന്‍. അതു കേള്‍ക്കാം,മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഓണ്‍ലൈനിലെ ശാസ്ത്രീയസംഗീത പഠനം ഫലപ്രദമാണോ? പഠനവഴികളെക്കുറിച്ച് പ്രണവം ശങ്കരന്‍ നമ്പൂതിരി...

    12/03/2024 Duración: 24min

    ഓസ്‌ട്രേലിയ സന്ദർശിക്കുന്ന പ്രഗത്ഭ കർണാടക സംഗീതന്ജൻ പ്രണവം ശങ്കരൻ നമ്പൂതിരി പുതിയ തലമുറയ്ക്ക് ശാസ്ത്രീയ സംഗീതത്തിൽ നേട്ടം കൈവരിക്കാൻ സഹായിക്കുന്ന ചില വഴികൾ പങ്കുവച്ചു. എസ് ബി എസ് മലയാളം സ്റ്റുഡിയോയിൽ അതിഥിയായെത്തിയ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

página 22 de 25