Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 61:53:11
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • പേമാരിയില്‍ മരം കടപുഴകി വീടിന് മുകളിൽ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ മലയാളി കുടുംബം

    08/04/2024 Duración: 08min

    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയും കാറ്റും വോളംഗോങ്ങ്, ഇല്ലവാര പ്രദേശങ്ങളിൽ കനത്ത നാശ നഷ്ടമാണുണ്ടാക്കിയത്. മരം കടപുഴകി വീടിന് മുകളിൽ വീണുണ്ടായ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട വോളംഗോങ്ങ് സ്വദേശി എബി പി.കെ അപകടത്തെ പറ്റി വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും....

  • ഓസ്‌ട്രേലിയയില്‍ ഒരു കല്യാണം നടത്താന്‍ എത്ര ചെലവ് വരും?

    08/04/2024 Duración: 10min

    ഇന്ത്യയിലെ ആഢംബര കല്യാണങ്ങളെ അപേക്ഷിച്ച് താരതമ്യേന ലളിതമായ കല്യാണ ചടങ്ങുകളാണ് ഓസ്‌ട്രേലിയയില്‍ കാണാറുള്ളത്. എത്രയാകും ഓസ്‌ട്രേലിയയില്‍ കല്യാണം നടത്താനുള്ള ചെലവ് എന്നറിയാമോ? ഓസ്‌ട്രേലിയയിലെ കല്യാണ അനുഭവങ്ങളെയും ചെലവിനെയും കുറിച്ച് കേള്‍ക്കാം...

  • കനത്ത മഴ:നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി; നാളെയും മഴ തുടരും

    05/04/2024 Duración: 03min

    2024 ഏപ്രില്‍ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • Understanding Australia’s precious water resources and unique climate - ഒരേസമയം പ്രളയവും വരള്‍ച്ചയും: ഓസ്‌ട്രേലിയന്‍ കാലാവസ്ഥ അത്ഭുതപ്പെടുത്താറുണ്ടോ? ഇതാണ് ഓസ്‌ട്രേലിയയുടെ പ്രത്യേകത...

    05/04/2024 Duración: 10min

    Australia is the driest of all inhabited continents with considerable variation in rainfall, temperature and weather patterns across its different climate zones. Here's why this vast land boasts one of the planet's most unique climates. - ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവരെ ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ഇവിടത്തെ കാലാവസ്ഥയിലെ വ്യതിയാനങ്ങളാകും. ഒരേ സമയം അടുത്തടുത്ത രണ്ടു നഗരങ്ങളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കാണാം. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയന്‍ ഭൂമിക്കും കാലാവസ്ഥയ്ക്കും ഇത്രയും വൈവിധ്യം എന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.

  • ജനങ്ങളുടെ വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ബജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി

    04/04/2024 Duración: 03min

    2024 ഏപ്രില്‍ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • ഓസ്‌ട്രേലിയയില്‍ പുതിയ ഫ്‌ളൂ വാക്‌സിന്‍ വിതരണം തുടങ്ങി; നിങ്ങള്‍ ഏതു തരം വാക്‌സിന്‍ എടുക്കണം എന്നറിയാം...

    04/04/2024 Duración: 07min

    സസ്തനികളുടെ കോശങ്ങളില്‍ വളര്‍ത്തുന്ന വൈറസില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പുതിയ തരം ഇന്‍ഫ്‌ളുവെന്‍സ വാക്‌സിന്‍ ഓസ്‌ട്രേലിയയില്‍ വിതരണം ചെയ്തു തുടങ്ങി. ഈ വര്‍ഷം ഫ്‌ളൂ സീസണ്‍ രൂക്ഷമാകും എന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍, ലഭ്യമായ വാക്‌സിന്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം.

  • ഗാസയിലെ ഓസ്‌ട്രേലിയൻ സന്നദ്ധപ്രവർത്തകയുടെ മരണം: ഇസ്രായേൽ മാപ്പു പറഞ്ഞു

    03/04/2024 Duración: 04min

    2024 ഏപ്രില്‍ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • മധ്യകേരളത്തില്‍ നിന്ന് ഒരു സ്‌പെഷ്യല്‍ ഇഫ്താര്‍ വിഭവം

    03/04/2024 Duración: 13min

    റമദാന്‍ മാസമാണ് ഇത്. കേരളീയ ഇഫ്താര്‍ വിഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍, പൊതുവില്‍ മലബാര്‍ വിഭവങ്ങളാണ് എപ്പോഴും കേള്‍ക്കാറുള്ളത്. എന്നാല്‍, മധ്യകേരളത്തില്‍ നിന്നുള്ള ഒരു സ്‌പെഷ്യല്‍ ഇഫ്താര്‍ വിഭവത്തിന്റെ പാചകക്കുറിപ്പ് ഡെലിസ് പോളിനോട് വിശദീകരിക്കുകയാണ് മെല്‍ബണിലുള്ള ഡോ. ആഷ മുഹമ്മദ്.

  • പെരുമാറ്റദൂഷ്യമുള്ള MPമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും: ഓസ്‌ട്രേലിയയില്‍ പുതിയ നിയമം കൊണ്ടുവരുന്നു

    02/04/2024 Duración: 03min

    2024 ഏപ്രില്‍ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഇനിയും നാടകങ്ങള്‍ കാണാന്‍, മെല്‍ബണില്‍ ജനകീയ നാടകോത്സവം

    02/04/2024 Duración: 08min

    മെല്‍ബണിലെ സമത ഓസ്‌ട്രേലിയയും വിപഞ്ചിക ഗ്രന്ഥശാലയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജനകീയ നാടകോത്സവത്തിന്റെ പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് അന്താരാഷ്ട്ര നാടക ദിനത്തില്‍ പുറത്തിറക്കി. നാടകോത്സവത്തെക്കുറിച്ച് അതിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കുന്ന ഗിരീഷ് അവണൂര്‍ വിശദീകരിക്കുന്നത് കേള്‍ക്കാം.

  • രണ്ട് വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ച ഇന്ത്യൻ വംശജരായ അച്ഛനും മുത്തച്ഛനും കുളത്തിൽ മുങ്ങി മരിച്ചു

    01/04/2024 Duración: 04min

    2024 ഏപ്രിൽ ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..

  • മെല്‍ബണില്‍ അനധികൃത മരുന്ന് വില്‍പ്പനശാലയില്‍ റെയ്ഡ്: ഒരു മില്യണ്‍ ഡോളറും 17 ആഢംബര കാറുകളും പിടിച്ചെടുത്തു

    29/03/2024 Duración: 03min

    2024 മാര്‍ച്ച് 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..

  • Australian Easter: Exploring social and cultural traditions beyond religion - ലോംഗ് വീക്കെന്റ്, എഗ് ഹണ്ട്: മതവിശ്വാസത്തിനപ്പുറം ഓസ്‌ട്രേലിയന്‍ ജീവിതത്തിന്റെ ഭാഗമാകുന്ന ഈസ്റ്റര്‍ ആഘോഷം

    29/03/2024 Duración: 07min

    Easter holds great significance for Christians. Yet, for those of different faiths or non-religious backgrounds, it presents a chance to relish a four-day weekend, partake in family and social gatherings, engage in outdoor activities, and attend events where children take centre stage. Here's your essential guide to celebrating Easter in Australia. - ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്‌റും, ആഘോഷങ്ങളുമെല്ലാം ഓസ്‌ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്‍കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം...

  • സോളാർ പാനൽ നിർമ്മാണത്തിനായി ഓസ്ട്രേലിയ ഒരു ബില്യൺ ഡോളർ പ്രഖ്യാപിച്ചു

    28/03/2024 Duración: 03min

    2024 മാര്‍ച്ച് 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • പ്രവചനങ്ങള്‍ വീണ്ടും തെറ്റി; രാജ്യത്തെ നാണയപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു

    27/03/2024 Duración: 04min

    2024 മാര്‍ച്ച് 27ലെ ഓസ്‌ട്രേലിയിയലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Understanding bankruptcy and its consequences in Australia - ഓസ്‌ട്രേലിയയില്‍ എപ്പോഴാണ് ഒരാള്‍ പാപ്പരാകുന്നത്? പാപ്പരാകുന്നതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാം...

    27/03/2024 Duración: 12min

    Bankruptcy can be complicated for many people, as it can bring about feelings of financial shame and stigma. However, it may be the only way to alleviate financial distress in some cases. If you struggle to manage your debts, filing for bankruptcy could be an option. - പാപ്പരാകുക എന്നത് പൊതുവില്‍ സാമൂഹിക അപമാനവും, നാണക്കേടും എല്ലാമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, വീട്ടാനാകാത്ത സാമ്പത്തിക ബാധ്യതകളുള്ളവര്‍ക്ക് നിയമപരമായ ഒരു പോംവഴിയാണ് ഇത്. ഓസ്‌ട്രേലിയയില്‍ ബാങ്ക്‌റപ്‌സി, അഥവാ പാപ്പരാകുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയന്നും, അതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയന്നും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലുള്ളവരുടെ നാടുകടത്തല്‍ എളുപ്പമാക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു

    26/03/2024 Duración: 04min

    2024 മാര്‍ച്ച് 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • മറവിക്കും മായ്ക്കാൻ കഴിയാത്ത മാതൃഭാഷ; ശ്രദ്ധേയമായി ഓസ്ട്രേലിയൻ മലയാളികളുടെ ഹ്രസ്വചിത്രം

    26/03/2024 Duración: 09min

    കാൻബറയിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയ ഹ്രസ്വചിത്രമാണ് ദി റൂട്ട്സ്. മാതൃഭാഷയുടെ മാധുര്യവും, മാതൃഭാഷയുടെ പ്രധാന്യവും ഓർമ്മിപ്പിക്കുന്ന ദി റൂട്ട്സിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • വാക്സിൻ എടുക്കാത്തതിനാൽ ജോലി നഷ്ടമായവർക്ക് വീണ്ടും അപേക്ഷിക്കാം: കൊവിഡ് നിയമത്തിൽ മാറ്റത്തിനൊരുങ്ങി NSW

    25/03/2024 Duración: 04min

    2024 മാര്‍ച്ച് 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • യുവതാരങ്ങള്‍ ഞങ്ങളെ കാണുന്നത് പഴഞ്ചന്‍മാരായി; കഥ പറയാന്‍ ചെന്നാല്‍ അവഗണന: ലാല്‍ജോസ്‌

    25/03/2024 Duración: 17min

    മലയാള സിനിമ പുത്തന്‍ പ്രതാപത്തോടെ കുതിക്കുന്ന കാലമാണ്. എന്നാല്‍, ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പഴയകാല സംവിധായകര്‍ പലരും ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പരാജയപ്പെടുന്നത് എന്തെന്നും, എങ്ങനെയാണ് പുതിയ കാലത്തേക്ക് മാറാന്‍ ശ്രമിക്കുന്നതെന്നും പ്രശസ്ത സംവിധായകന്‍ ലാല്‍ജോസ് എസ് ബി എസ് മലയാളത്തോട് മനസ് തുറക്കുന്നു.

página 21 de 25